തിരുവനന്തപുരം: തിരുവല്ല എംജി എംഎച്ച്എസിൽ എട്ട്, ഒന്പത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കെ-ടെറ്റ് പരീക്ഷ മഴക്കെടുതിമൂലം നടത്താൻ സാധിക്കാത്തതിനാൽ പ്രസ്തുത പരീക്ഷാകേന്ദ്രം ലഭിച്ച പരീക്ഷാർഥികൾ തിരുവല്ല എസ്സിഎസ്എച്ച്എസ് (37045) പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതണം.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ കിടങ്ങറ ഗവ. എച്ച്എസ്എസ് സെന്റർ ലഭിച്ചവർ പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്എസ് (35006) കേന്ദ്രത്തിൽ പരീക്ഷ എഴുതണം. പരീക്ഷാർഥികൾ നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.